തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം; ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു

ഇന്ന് പുലർച്ചെ 4.55-ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു

dot image

തൃശൂർ: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ഇന്ന് പുലർച്ചെ 4.55-ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോക്കോപൈലറ്റാണ് മരത്തടിയിൽ ട്രെയിൻ കയറിയെന്ന രീതിയിൽ വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിൻ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Sabotage attempt on railway track in Thrissur

dot image
To advertise here,contact us
dot image