താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അവസാന ലൊക്കേഷൻ മുംബൈ സിഎസ്ടിക്ക് സമീപം; അന്വേഷണം ശക്തമാക്കി പൊലീസ്‌

കുട്ടികൾ കോഴിക്കോട് നിന്ന് മുംബൈയിലെ പനവേലിൽ ആണ് ആദ്യം എത്തിയത്

dot image

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട്ട് നിന്ന് ആദ്യം എത്തിയത് മുംബൈയിലെ പനവേലിൽ. അവിടെ നിന്ന് ലോക്കൽ ട്രെയിനിൽ കയറി സിഎസ്ടി റെയിൽവേ സ്‌റ്റേഷനിലേക്ക് പോയി. ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി) റെയിൽവേ സ്റ്റേഷന് സമീപമുളള കാനറ ബാങ്ക് എടിഎമ്മിനടുത്ത് നിന്നുളള പെൺകുട്ടികളുടെ അവസാന ലൊക്കേഷനും പൊലീസിന് ലഭിച്ചു. പെൺകുട്ടിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം എടവണ്ണ സ്വദേശിയായ റഹീം അസ്‌ലമിനെ പെൺകുട്ടികൾ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാം വഴിയാണെന്നുള്ള വിവരവും പൊലീസിന് ലഭിച്ചു. നേരത്തേ ഇയാളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിരുന്നു. പെൺകുട്ടികളുമായി തനിക്ക് സൗഹൃദം മാത്രമാണുളളതെന്നാണ് റഹീം അസ്‌ലം പൊലീസിനോട് വെളിപ്പെടുത്തിയത്. പെൺകുട്ടികൾ വീടുവിട്ട് ഇറങ്ങിയതാണെന്നും. അവരെ പിന്തിരിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും റഹീം അസ്‌ലം പറഞ്ഞിരുന്നു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടേയും കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടികൾ പോയതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Content Highlights: Tanur Missing Girls Last Location Found is That Mumbai CST Railway Station Said by Police

dot image
To advertise here,contact us
dot image