'നമുക്ക് ഇവിടുന്ന് എസ്കേപ്പ് ആകാം'; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ സലൂണിലെത്തി മുടി മുറിക്കുന്ന ദൃശ്യങ്ങൾ

സലൂണിൽ പെൺകുട്ടികൾ 5000 ൽ അധികം രൂപ ചെലവാക്കി എന്ന് സലൂൺ ഉടമ ലൂസി പറഞ്ഞു

dot image

മുംബൈ: താനൂരി‍ൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളായ വിദ്യാർത്ഥിനികൾ മുംബൈയിലുളള സലൂണിലെത്തി മുടി വെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുടി മുറിക്കുന്നതിനിടെ കുട്ടികളിലൊരാൾ നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം.

സലൂണിൽ പെൺകുട്ടികൾ 5000 ൽ അധികം രൂപ ചെലവാക്കി എന്ന് സലൂൺ ഉടമ ലൂസി റിപ്പോർട്ടറിനോട് പറഞ്ഞു. പെൺകുട്ടികൾ മുഖം മറച്ചാണ് എത്തിയത്. പെൺകുട്ടികളുമായി സംസാരിച്ചു, മഞ്ചേരിയിൽ നിന്നാണ് വരുന്നതെന്നാണ് പറഞ്ഞത്. തന്റെ ഫോൺ വാങ്ങി മറ്റൊരാളെ വിളിച്ചുവെന്നും പിന്നീട് അവിടെ നിന്ന് പെട്ടെന്ന് ഇറങ്ങിയെന്നും സലൂൺ ഉടമ പറഞ്ഞു. കുട്ടികളുടെ കയ്യിൽ ധാരാളം പണം ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുമുണ്ട്.

ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. യൂണിഫോം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. രണ്ട് മണിയോടെ ഇവര്‍ കോഴിക്കോടെത്തി. ഇതിന് പിന്നാലെ ഇരുവരുടേയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി.

സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടേയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സ്‌കൂളില്‍ പോയി തിരിച്ചെത്താനുള്ള അഞ്ച് രൂപ മാത്രമാണ് മകൾ ഫാത്തിമ ഷഹാദ കയ്യിൽ കരുതിയിരുന്നത് എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlights: Tanur Missing Girls Reached a Saloon in Mumbai Visuals Out

dot image
To advertise here,contact us
dot image