'ലഹരി ജീവിതത്തെ തകർക്കും';ഗവർണർ രാജേന്ദ്ര അർലേക്കർ റിപ്പോർട്ടറിനോട്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും ​ഗവർണർ

dot image

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ലഹരി വിരുദ്ധ ക്യാമ്പയിനിൽ പ്രതികരിച്ച് ഗവ‍ർണർ രാജേന്ദ്ര അർലേക്കർ. ലഹരി ജീവിതത്തെ തകർക്കും. അതിനാൽ ലഹരി തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണെന്ന് ഗവർണർ റിപ്പോർട്ടറോട് പറ‍ഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മാത്രമല്ല, എല്ലാവരും ലഹരി വിരുദ്ധ ക്യാമ്പയിനെ പിന്തുണയ്ക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെ കൂടെ നശിപ്പിക്കുമെന്നും ഇപ്പോൾ ഇവിടെ ജാ‌ഗ്രതയാണ് വേണ്ടതെന്നും അദ്ദേപം പറഞ്ഞു. ഇനി മുതൽ ലഹരി നിയന്ത്രിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു.

'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിക്കുന്ന മഹാവാഹന റാലിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാമ്പയിനാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിട്ടിരിക്കുന്നത്. അതത് പ്രദേശങ്ങളിലെ നാട്ടുകാരും ക്ലബുകളും ക്യാമ്പയിനിന്റെ ഭാഗമാകും. അതിന്റെ ആദ്യദിനമാണ് ഇന്ന്. ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് റിപ്പോര്‍ട്ടര്‍ ക്യാമ്പയിനെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.

Content Highlights :'Drunkenness will ruin life'; Governor Rajendra Arlekar tells reporter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us