കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരു മരണം

വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്

dot image

കാസര്‍കോട്: കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കയ്യൂരാണ് സംഭവം. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Content Highlights- Man dies of sun burn in Kasaragod

dot image
To advertise here,contact us
dot image