
തിരുവനന്തപുരം; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്‍ റിമാന്‍ഡില്‍. ഈ മാസം 13 വരെയാണ് റിമാന്‍ഡ് കാലാവധി. പാങ്ങോട് പൊലീസിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. തിങ്കളാഴ്ച കിളിമാനൂര്‍ എസ്എച്ച്ഒ കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. വെഞ്ഞാറമൂട്ടില്‍ പ്രതി ചുറ്റിക വാങ്ങാനെത്തിയ കടയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തിയിരുന്നു. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാന്‍ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. നിരവധി പേരാണ് തെളിവെടുപ്പ് നടക്കുന്ന പ്രദേശത്ത് തടിച്ചുകൂടിയത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഇന്നലെ പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചിരുന്നു. നിര്‍വികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാന്‍ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തത്.
Content Highlight; Venjaramoodu Murder Case: Accused Afan remanded