വയനാട്ടിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു

തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്.

dot image

വയനാട് : വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി ടി ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്.

തലഭാഗം കടിച്ച നിലയിലായിരുന്നു പശുക്കിടാവിനെ കണ്ടെത്തിയത്. രാത്രി ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ എന്തോ വന്യജീവി ഓടി പോകുന്നത് കണ്ടിരുന്നു. കടുവയാണോ മറ്റെന്തെങ്കിലും ജീവിയാണോയെന്നതില്‍ വ്യക്തതയില്ല.

കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്. പുലി ആണെങ്കിൽ പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Content Highlights : A calf was attacked and killed by a wild animal in Wayanad; the attack took place last night

dot image
To advertise here,contact us
dot image