ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി റെയിൽവെ

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കുമെന്നും റെയിൽവെ അറിയിച്ചു

dot image

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആറ്റുക്കാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി റെയിൽവെ. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലാണ് ക്രമീകരണങ്ങൾ ഒരുക്കയിരിക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ മാത്രവും, 2,3,4,5 പ്ലാറ്റ്‌ഫോമുകളിൽ കൊല്ലത്തേക്കുള്ള ട്രെയിനുകളുമാവും സജ്ജീകരിക്കുക. ഇതു കൂടാതെ പവർഹൗസ് റോഡിലെ അടച്ചിട്ട വഴി തുറന്നു നൽകും. ഇതുവഴി സ്റ്റേഷനിലേക്ക് പ്രവേശനം മാത്രം അനുവദിക്കും.

എറണാകുളം - തിരുവനന്തപുരം, തിരുവനന്തപുരം- നഗർകോവിൽ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ പൊങ്കാലയോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം 31 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്‌ അനുവദിച്ചു. വന്ദേഭാരതിന് കൊച്ചുവേളിയിലും ജനശതാബ്ദിക്ക് പേട്ടയിലും അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേ സമയം, തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കുമെന്നും റെയിൽവെ അറിയിച്ചു.

Content Highlights- Attukal Pongala; Railways makes special arrangements for devotees

dot image
To advertise here,contact us
dot image