ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വ പൗരന്‍; ശശി തരൂരിനെ പരിഹസിച്ച് ജി സുധാകരന്‍

ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരനെന്നും സുധാകരന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വ പൗരനെന്ന് ശശി തരൂര്‍ പറഞ്ഞു. ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരനെന്നും സുധാകരന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ജീവനക്കാരനായിരുന്ന ആളല്ല വിശ്വ പൗരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

ജവഹര്‍ലാല്‍ നെഹ്‌റു വിശ്വപൗരന്‍ ആയിരുന്നു. രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു. അതസേമയം പരിപാടിയില്‍ പങ്കെടുത്ത ജി സുധാകരനേയും സിപിഐ നേതാവ് സി ദിവാകരനേയും പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.

നിയമസഭയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പറയാറുണ്ടെന്നും എന്നാല്‍ സി ദിവാകരനെയും ജി സുധാകരനെയും കുറിച്ച് ഒരിക്കലും പറയേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാകാത്ത രണ്ടുപേരാണ് സി ദിവാകരനും ജി സുധാകരനും. ജി സുധാകരനെ നോക്കിക്കാണുന്നത് ആദരവോടെയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: G Sudhakaran against Shashi Tharoor in KPCC stage

dot image
To advertise here,contact us
dot image