'സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചന'; ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമൊപ്പം സെല്‍ഫിയുമായി ശശി തരൂര്‍

തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശശി തരൂർ സെൽഫി പങ്കുവെച്ചിരിക്കുന്നത്

dot image

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ എം പി. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശശി തരൂർ സെൽഫി പങ്കുവെച്ചിരിക്കുന്നത്. ഡൽഹി കേരള ഹൗസിൽ കേരളത്തില്‍ നിന്നുള്ള എംപിമാരുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അത്താഴവിരുന്ന് നടത്തിയിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഈ ചടങ്ങിനിടെയാണ് തരൂർ ഗവർണർക്കും മുഖ്യമന്ത്രിക്കും ഒപ്പം സെൽഫിയെടുത്തത്.

സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചർച്ചയ്ക്ക് ക്ഷണിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണെന്ന് തരൂർ എക്സിൽ കുറിച്ചു.

അതേ സമയം, ഇന്നലെ നടന്ന അത്താഴവിരുന്നിൽ കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കർ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരുമായി ഐക്യത്തോടെ മുന്നോട്ട് പോകാമെന്നും കേന്ദ്രസർക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ഭാഗമാകാമെന്നും ഗവർണർ അറിയിച്ചിരുന്നു. കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണെന്നും ഗവർണർ പറഞ്ഞു. പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തിരുന്നു.

Content Highlights: Shashi Tharoor shares selfie with Pinarayi Vijayan

dot image
To advertise here,contact us
dot image