ജയിലുകൾ ലഹരി കേന്ദ്രങ്ങളോ?, കോടതിയിൽ പോകുമ്പോൾ രഹസ്യഭാഗങ്ങളിൽ ലഹരി വസ്തുക്കൾ ഒളിച്ചുകടത്തുമെന്ന് മുൻതടവുകാരൻ

കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ജയിലിനുള്ളിൽ സുലഭമാണെന്ന് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെ അനുഭവം വിവരിച്ച് മുൻ തടവുകാരൻ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

തിരുവനന്തപുരം: ജയിലുകൾ ലഹരി കേന്ദ്രങ്ങളാവുന്നുവെന്നതിൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ. കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ജയിലിനുള്ളിൽ സുലഭമാണെന്ന് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെ അനുഭവം വിവരിച്ച് മുൻ തടവുകാരൻ റിപ്പോർട്ടറിനോട് പറഞ്ഞു.

കോടതിയിൽ പോകുമ്പോൾ രഹസ്യഭാഗങ്ങളിൽ ലഹരി വസ്തുക്കൾ ഒളിച്ചുകടത്തും. ശുചിമുറിയിൽ ഒളിച്ചിരുന്നാണ് ലഹരി ഉപയോഗമെന്നും മുൻ തടവുകാരൻ പറഞ്ഞു. ലഹരി കേസിലെ പ്രതികളാണ് കഞ്ചാവ് എത്തിക്കുന്നത്. മറ്റു തടവുകാരെ നിർബന്ധിച്ച് ഉപയോഗിപ്പിക്കും. ചെറിയ കേസുകളിൽ പെട്ടു വരുന്നവർ ലഹരിക്ക് അടിമകളായാണ് പുറത്തിറങ്ങുന്നത്. കക്കൂസ് മറയിൽ ഒളിഞ്ഞിരുന്നാണ് ലഹരി ഉപയോഗമെന്നും വെളിപ്പെടുത്തലിലുണ്ട്.

Content Highlights: prisons becoming drug centers

dot image
To advertise here,contact us
dot image