പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ; ശുചീകരണ തൊഴിലാളികളുൾപ്പെടെ എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയതെന്നും മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നഗരം വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷം മികവുറ്റതാക്കാന്‍ പ്രയത്‌നിച്ച സംഘാടകര്‍, കോര്‍പ്പറേഷന്‍ സാരഥികള്‍, പൊലീസ് സേനാംഗങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളെയും ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

'ലക്ഷക്കണക്കിന് വനിതകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും നഗരത്തിന്റെ ശുചിത്വവും ഉറപ്പു വരുത്തി പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്കായത് അഭിമാനകരമായ കാര്യമാണ്. ഉത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും കോര്‍പ്പറേഷനും പൊലീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നല്‍കി. ഒപ്പം വിവിധ സംഘടനകളും നഗര പൗരാവലിയും പങ്കുചേര്‍ന്നു', മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല സമാപിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pinarayi Vijayan appreciate all behind the cleaning process after Pongala

dot image
To advertise here,contact us
dot image