കയർബോർഡിൽ ജിതേന്ദ്ര കുമാർ ശുക്ലയ്ക്ക് പുതിയ നിയമനം ഇല്ല; നീക്കം ഉപേക്ഷിച്ച് MSME മന്ത്രാലയം

ജിതേന്ദ്ര ശുക്ലയെ കയർ ബോർഡ് അഡ്വൈസറാക്കാൻ നീക്കം നടത്തിയിരുന്നു

dot image

കൊച്ചി: കയർബോർഡിൽ അനധികൃത നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിച്ച് എംഎസ്എംഇ മന്ത്രാലയം. ജോളി മധുവിന് നേരിടേണ്ടി വന്ന തൊഴിൽപീഡനവുമായി ബന്ധപ്പെട്ട പരാതിയിലെ മുഖ്യ കുറ്റാരോപിനാണ് ജിതേന്ദ്ര കുമാർ ശുക്ല. മുൻ സെക്രട്ടറി ജിതേന്ദ്ര കുമാർ ശുക്ലയെ അഡ്വൈസറാക്കാനുള്ള നീക്കം നേരത്തെ നടന്നിരുന്നു. ഇത് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജിതേന്ദ്ര ശുക്ലയെ കയർ ബോർഡ് അഡ്വൈസറാക്കാൻ നീക്കം നടത്തിനെതിരെ ജോളി മധുവിൻ്റെ കുടുംബം MSME മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.

സോണൽ ഡയറക്ടറായി ജിതേന്ദ്ര ശുക്ല തന്റെ അറുപതാമത്തെ വയസ്സിൽ വിരമിച്ചതാണ്. പിന്നീട് രണ്ട് വർഷം കൂടി എംഎസ്എംഇ മന്ത്രാലയം ശുക്ലയുടെ കാലയളവ് നീട്ടി നൽകിയിരുന്നു. ജോളി മധു അടക്കുള്ളവർക്കെതിരെ ഈ സമയത്ത് തൊഴിലിൽ പീഡനം അരങ്ങേറിയിരുന്നു. ഇഷ്ടത്തിന് വിരുദ്ധമായി നിൽക്കുന്നവരെ ജിതേന്ദ്ര കുമാർ ശുക്ല ആൻഡമാനിലേക്കും, ത്രിപുരയിലേക്കും ഒക്കെ സ്ഥലം മാറ്റി പീഡിപ്പിച്ചിരുന്നതായും പരാതി ഉയർന്നിരുന്നു.

ഇത്രയധികം പരാതി ഉയർന്നപ്പോഴും യാതൊരു നടപടിയും ശുക്ലയ്ക്കെതിരെ ഉണ്ടായിരുന്നില്ല. പിന്നീട് എംഎസ്എംഇ മന്ത്രി തന്നെ ഇയാളെ കയർബോർഡിന്റെ അഡ്വൈസറായി നിയമിക്കാനുള്ള ശുപാർശ നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി പത്താം തീയതിയാണ് തൊഴിൽപീഡന പരാതി ഉന്നയിച്ച ജോളി മധു മരിക്കുന്നത്.

Content Highlights :Jitendra Kumar Shukla will not be given a new appointment; MSME Ministry drops move

dot image
To advertise here,contact us
dot image