
കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.
വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. വ്യാപക തിരച്ചിലിലായിരുന്നു കുന്നിക്കോട് പൊലീസ്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു.
Content Highlights: Thirteen-year-old girl missing from Kollam found at Tirur railway station