പരീക്ഷയ്ക്ക് വീട്ടില്‍ നിന്നിറങ്ങി; താമരശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

dot image

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെയാണ് (13) കാണാതായത്.

മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫാത്തിമ നിദ. മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്.

സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

എസ്എച്ച്ഒ- താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 9497987191

സബ് ഇന്‍സ്‌പെക്ടര്‍, താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 9497980792

താമരശ്ശേരി പൊലീസ് സ്റ്റേഷന്‍- 04952222240

Content Highlights- 13 years old girl missing from kozhikode thamaraseery

dot image
To advertise here,contact us
dot image