
ആലപ്പുഴ: നടുറോഡിൽ വിളയാടി ഗുണ്ടയുടെ പിറന്നാളാഘോഷം. ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.റോഡിൽ വാഹനങ്ങളിട്ട് ഗതാഗതം തടസ്സപ്പെടുത്തി പരസ്യ മദ്യപാനം നടത്തിയായിരുന്നു പിറന്നാൾ ആഘോഷം നടത്തിയത്.
കുപ്രസിദ്ധ ഗുണ്ട വിഠോബ ഫൈസലിന്റെ പിറന്നാൾ ആഘോഷമാണ് നടുറോഡിൽ നടന്നത്. കായംകുളം പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിൽ വെച്ചായിരുന്നു പിറന്നാളാഘോഷം. പിറന്നാൾ ആഘോഷത്തിനിടെ എട്ടുപേർ കായംകുളം പോലീസിന്റെ പിടിയിലായി.