
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ. ഇപ്പോൾ ആശാവർക്കർമാർ നടത്തുന്ന സമരം ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു. തങ്ങൾ സമരത്തിന് എതിരൊന്നുമല്ല, പക്ഷേ ഇത് വേണ്ടാത്തതും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ സമരം ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചു വന്നതാണ്. അത്കൊണ്ട് തന്നെ ഈ സമരത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
ആശ വർക്കർമാർ സേവന രംഗത്തുള്ളവരാണ്. കേന്ദ്രഗവൺമെൻ്റിൻ്റെ നിയമത്തിനനുസരിച്ചാണ് ആരോഗ്യവകുപ്പ് ആശമാരെ നിയമിക്കുന്നത്. അതിന് സന്നദ്ധരായിട്ടുള്ളവരെയാണ് ഇതിൽ നിയമിക്കുന്നത്. തുടക്കകാലത്ത് ഒരു പൈസ പോലും കൊടുത്തിരുന്നില്ല. പിന്നീടാണ് ഇതിന് ചെറിയ രീതിയിൽ തുക ഏർപ്പെടുത്തിയത്. ആദ്യം 600 ആയിരുന്നു. പിന്നീട് അതും കൂടി. പിന്നീട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അത് 1000 ആക്കി.
ശേഷം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആ തുക ഒരു തവണ കൂടെ കൂടി. അത്കൊണ്ട് കേരളത്തിന്റെ സാധ്യതകൾ പരിഗണിച്ച് കൊണ്ട്, അവരെ പടിപടിയായി ഉയർത്താനാണ് ഗവൺമെന്റിന്റെ തീരുമാനം എന്നും അദ്ദേഹം കൂട്ടിചേർത്തു.
Content Highlights :EP Jayarajan says the Asha movement has given political intelligence to some people's heads