
കോട്ടയം: കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസ. മുസ്‌ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും എം വി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കിടയിലാണ് കാസ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്‌ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contents Highlights- 'Casa is RSS, it is a communal movement among Christians'; MV Govindan