പോളിടെക്‌നികിലെ കഞ്ചാവ് വേട്ട; ഒരാള്‍ കൂടി പിടിയില്‍, ഹോസ്റ്റലിൽ ലഹരിയെത്തിച്ചത് അനുരാജെന്ന് മൊഴി

പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിനെ അറസ്റ്റ് ചെയ്തത്

dot image

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജ് ആണ് പിടിയിലായത്. കൊല്ലം സ്വദേശിയായ പ്രതിയെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിനെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് അനുരാജ് ആണെന്നാണ് മൊഴി. വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക ഇടപാട് പരിശോധിക്കും. അനുരാജിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കഞ്ചാവിന്റെ ഉറവിടം ഉള്‍പ്പെടെ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കളമശ്ശേരി സ്റ്റേഷനില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. അനുരാജാണ് ഹോളി ആഘോഷത്തിനായി കുട്ടികളില്‍ നിന്നും പണം പിരിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ചെറിയ അളവിലാണ് കഞ്ചാവ് എന്നതിനാല്‍ രണ്ട് പേരെ പൊലീസ് വിട്ടയക്കുകയും ഒരാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആലപ്പുഴ സ്വദേശി ആദിത്യനെയും കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജിനെയുമാണ് ജാമ്യത്തില്‍ വിട്ടയച്ചത്. കൊല്ലം സ്വദേശി ആകാശ് കസ്റ്റഡിയിലാണ്.

Content Highlights: Kalamassery polytechnic drug issue accused anuraj arrested

dot image
To advertise here,contact us
dot image