
കൊല്ലം: ഓടനാവട്ടത്ത് അമ്മയോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേപ്പിച്ചു. ഏരൂർ പത്തടി കൊച്ചുവിളവീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദം റഹാനെയാണ് നായ കടിച്ചത്. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. മുഖത്തെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കും പരിക്കേറ്റു.
കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights- A two-year-old boy was attacked by a stray dog while eating with his mother in Kollam, sustaining injuries to his face and eye.