'രക്ഷപ്പെടാന്‍ വീടിന് പുറത്തേയ്ക്ക് ഓടി; റോഡില്‍ കുഴഞ്ഞുവീണ് ഫെബിന്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്‌ഐയുടെ മകനാണ്

dot image

കൊല്ലം: കൊല്ലത്ത് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റശേഷം രക്ഷപ്പെടാന്‍ ഫെബിന്‍ വീടിന് പുറത്തേയ്ക്ക് ഓടുന്നതും റോഡില്‍ കുഴഞ്ഞുവീഴുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് സമീപവാസികള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. നെഞ്ചില്‍ രണ്ടിടങ്ങളിലായി ഫെബിന് ആഴത്തില്‍ കുത്തേറ്റിരുന്നു.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ഉളിക്കോവിലിലെ വീട്ടിലായിരുന്നു ഫെബിന്‍ ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് ഫെബിനെ കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഇരുവരേയും ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നീണ്ടകര സ്വദേശി 24കാരനായ തേജസ് രാജാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലയ്ക്ക് ശേഷം തേജസ് കൊല്ലം കടപ്പായ്ക്ക് സമീപം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൈഞരമ്പ് മുറിച്ച ശേഷം അതുവഴിവന്ന ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു. തേജസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്‌ഐയുടെ മകനാണ്. ഫെബിന്റെയും തേജസിന്റെയും കുടുംബങ്ങള്‍ പരസ്പരം പരിചയക്കാരാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Content Highlights- CCTV visuls of febin who killed in kollam out

dot image
To advertise here,contact us
dot image