
തൃശൂർ: താന്നൃത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ തടയാനെത്തിയപ്പോഴായാരുന്നു ആക്രമണം.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാിരുന്നു സംഭവം. വെട്ടേറ്റ ലീലയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിൽ വടിവാളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അയൽ വീട്ടിൽ നിന്ന് ശബ്ദം കേട്ട് ലീലയുടെ മകൻ അവിടേക്ക് പോേവുകയായിരുന്നു. പ്രശ്നത്തിൽ ഇടപ്പെട്ട മകന് നേരെ തിരിഞ്ഞ അക്രമികളെ തടയാൻ ലീല ശ്രമിക്കുന്നിതിനിടയിലാണ് വെട്ടേറ്റത്.
ആയുധ ധാരികളായ സംഘം പ്രദേശത്ത് കൂടി നടക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരും സ്ഥിരീകരിച്ചു. പ്രായപൂർത്തിയാവാത്ത ഒരാളെ തേടിയാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കായി അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights- Housewife got attacked while trying to save her son from a gang of goons in Thrissur