കൊല്ലത്തെ കൊലപാതകം: വല്ലാത്ത മനോവേദന തോന്നിയ സംഭവമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ

മരണപ്പെട്ട രണ്ടു കുട്ടികൾക്കും മറ്റു ദുശ്ശീലങ്ങളൊന്നും ഇല്ല

dot image

കൊല്ലം: ഉളയക്കോവിലിലെ കൊലപാതകം വല്ലാത്ത മനോവേദന ഉണ്ടാക്കിയ സംഭവമാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പുതിയ തലമുറയ്ക്ക് ചെറിയ വിഷയങ്ങൾക്ക് പോലും മനോബലം നഷ്ടപ്പെടുന്ന കാലമാണ് ഇത്. പുതിയ തലമുറ മനോബലം നഷ്ടപ്പെട്ട് ഡിപ്രഷനിലേക്ക് പോകുന്ന സാഹചര്യമാണെന്നുംഅദ്ദേഹം പറഞ്ഞു. മരിച്ച രണ്ടു കുട്ടികൾക്കും മറ്റു ദുശ്ശീലങ്ങളൊന്നും ഇല്ലെന്നും, ഇത് ഗൗരമമായി വീക്ഷിക്കേണ്ട വിഷയമാണെന്നും ഷിബു ബേബി ജോൺ കൂട്ടിചേർത്തു. ഇപ്പോൾ നടന്ന സംഭവം കേരളം ഒരു ഉദാഹരണമായി കണക്കാക്കി ചർച്ച ചെയ്യേണ്ട വിഷയം ആണെന്നും ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പ്രതികരിച്ചു,

അക്രമം വ്യാപകമായി മാറുമ്പോൾ സംസ്കാരം തന്നെ മാറി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തേജസിന് മനോ വിഷമം ഉണ്ടായി, അത് തരണം ചെയ്യാൻ തേജസിന് സാധിക്കാതെ പോയെന്നും അദ്ദേഹം കൂട്ടി ചേർത്തു. ലി​ഗമെന്റ് പ്രശ്നത്തിൽ ഫിസിക്കൽ ടെസ്റ്റ് നഷ്ടമായതും, പ്രണയ നഷ്ടത്തിൽ നിരാശ ഉണ്ടായതുമെല്ലാം തേജസിനെ തളർത്തിയിരുന്നുവെന്ന് ഷിബു ബേബി ജോൺ പറ‍ഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിലേക്കെത്തിയത്. ബുർഖ ധരിച്ച ശേഷമാണ് തേജസ് ഫെബിൻ്റെ വീട്ടുമുറ്റത്തേക്ക് എത്തിയത്. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു.
പിന്നീട് കത്തി ഉപേക്ഷിച്ച് കാറിൽ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാൻമുക്ക് റെയിൽവെ ഓവർബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിർത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു.

Content Highlights : Kollam murder; RSP leader Shibu Baby John says it was a deeply painful incident

dot image
To advertise here,contact us
dot image