ചിന്നംവിളിച്ച് കാറിനടുത്തേക്ക് കാട്ടാന; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്നു പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം

dot image

കോഴിക്കോട്‍: പക്രംതളം ചുരത്തിൽ കാർ യാത്രക്കാർക്കു നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച് കാട്ടാന ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം കാട്ടാന തിരിഞ്ഞുപോവുകയായിരുന്നു.

കാറിലുള്ളവർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. കാറിന് സാരമായ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്. ആന കുത്താൻ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.

Content Highlights :Wild elephant roars and approaches car; car passengers barely escape

dot image
To advertise here,contact us
dot image