
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും സ്വർണ്ണ കവർച്ച നടത്താൻ ശ്രമം. വ്യാപാരിയെ ആക്രമിച്ച് സ്വർണം കവരാനായിരുന്നു സംഘത്തിൻ്റെ ശ്രമം. ആക്രമണത്തിനിടയിൽ വ്യാപാരി യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനം അക്രമികൾ കവർന്നു. വാഹനത്തിൽ സ്വർണ്ണം ഉണ്ടെന്നു കരുതിയായിരുന്നു വാഹനം കവർന്നത്. പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ മൂവർ സംഘം മുഖം മറച്ചിരുന്നതായാണ് വ്യാപാരിയുടെ വെളിപ്പെടുത്തൽ. ഇവർ വ്യാപാരിക്ക് നേരെ മുളകുപൊടി എറിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights-Attempted robbery by throwing chili powder at a gold shop owner in Perinthalmanna