
കൊച്ചി: എറണാകുളത്ത് വിവിധയിടങ്ങളിൽ വീണ്ടും കഞ്ചാവ് വേട്ട. എറണാകുളം മാഞ്ഞാലിയിൽ നിന്ന് 1.250 കിലോ കഞ്ചാവുമായി നീലു ദ്വൈരി എന്ന ഒഡീഷ സ്വദേശി പിടിയിലായി. കൂട്ടാളിയായ മറ്റൊരു ഒഡീഷ സ്വദേശി സിദ്ധാന്ത മുതിലി എക്സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
അതേ സമയം, ആലുവ ദേശം പുറയാർ ഗേറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ദീപക്കിനെയാണ് 1.038 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. താമരശ്ശേരിയിലും എക്സൈസ് നടത്തിയ പരിശോധനയിൽ മെത്തഫിറ്റെമിനും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. 636 മില്ലിഗ്രാം മെത്തഫിറ്റെമിൻ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റമീസ്, സിദ്ദീഖ് എന്നിവർ പിടിയിലായി.
Content Highlights: cannabis seizures in various places in ernakulam
Content Highlights : Cannabis seizures in various places in Ernakulam