'സമരം നടത്തുന്നത് യഥാർത്ഥ ആശകളല്ല; ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്'; അധിക്ഷേപവുമായി എ വിജയരാഘവന്‍

സമരം നടത്തുന്നവര്‍ ഉടന്‍ പോവുകയൊന്നുമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയില്‍ ടി പി കുട്ടേട്ടന്‍ അനുമരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

സമരം നടത്തുന്നവര്‍ ഉടന്‍ പോവുകയൊന്നുമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ആറുമാസത്തെ സമരമാണ്. ആശ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാനാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. സമരം നടത്തേണ്ടത് പിണറായി വിജയനെതിരെയല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Content Highlights- Cpim leader a vijayaraghavan against asha workers strike

dot image
To advertise here,contact us
dot image