വിദ്വേഷ പരാമര്‍ശം; എം ജെ ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സിപിഐഎം

സമൂഹമാധ്യമത്തില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു

dot image

കൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി. സമൂഹമാധ്യമത്തില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.

പിന്നാലെ ഫ്രാന്‍സിസിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു.

Content Highlights: CPIM takes action against Francis on hate speech

dot image
To advertise here,contact us
dot image