വയോധികയ്ക്ക് കാൽ നഷ്ടമായ സംഭവം; കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ ബി ഗണേഷ് കുമാർ

അതേ സമയം യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: ഡ്രൈവറുടെ അശ്രദ്ധമൂലം വയോധികയ്ക്ക് കാൽ നഷ്ടമായ സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ തെറ്റുകാരനെങ്കിൽ കടുത്ത നടപടിയെടുക്കും. അപകടങ്ങൾ ആവർത്തിക്കരുത്. ഡോറുകൾ തുറന്നു വെച്ച് ബസ്സോടിക്കരുത്. ഡോർ അടയ്ക്കാതെ ബസ്സ് ഓടിക്കുന്ന ഡ്രൈവർമാർക്ക് എതിരെ നടപടിയെടുക്കും. അതേ സമയം യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ചയാണ് ബസ് ടയറിന് ഇടയിൽപ്പെട്ട് വയോധികയ്ക്ക് കാൽ നഷ്ടമായത്.  ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്. വാളിക്കോട് സ്വദേശി ഐഷാബീവിയുടെ  (72) കാലാണ് മുറിച്ചു മാറ്റിയത്.

Content Highlights-Incident in which an elderly woman lost her leg; KB Ganesh Kumar says action will be taken against the KSRTC driver

dot image
To advertise here,contact us
dot image