തിരുവനന്തപുരത്ത് ചെക്കിങ്ങിനിടെ പൊലീസ് വാഹനത്തിന് നേരെ ആക്രമണം; ഗ്രേഡ് എസ് ഐക്ക് പരിക്ക്

കരിമഠം സ്വദേശികളായ പ്രതികളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു

dot image

തിരുവനന്തപുരം: പാപ്പനംകോട് ചെക്കിങ്ങിനിടെ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ആക്രമണം നടത്തിയത് കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള രണ്ടുപേർ. ആക്രമണത്തിൽ ഗ്രേഡ് എസ് ഐക്ക് പരിക്കേറ്റു. കരിമഠം സ്വദേശികളായ പ്രതികളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.

ഇവർ ലഹരി കേസിലും പ്രതികളാണ്. ആക്രമണ സമയത്തും പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Content Highlights- Police vehicle attacked during checking in Thiruvananthapuram, Grade SI injured

dot image
To advertise here,contact us
dot image