ആശ പ്രവർത്തകരുമായി സർക്കാർ ചർച്ച ചെയ്യണം; എൽഡിഎഫ് യോഗത്തിൽ ചർച്ചയാക്കി ആര്‍ജെഡിയും സിപിഐയും

ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജിന്റെ നിലപാടിനെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണച്ചു

dot image

തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാക്കി ആര്‍ജെഡിയും സിപിഐയും. ആശ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു. ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജിന്റെ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണച്ചു.

പ്രശ്‌നപരിഹാരത്തിന് ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. കേന്ദ്രം വിഹിതം ഉയര്‍ത്താന്‍ തയ്യാറായാല്‍ സംസ്ഥാനവും ആനുപാതികമായി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം വിപുലമായി നടത്താനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പരിപാടികള്‍ ആവിഷ്‌കരിക്കും.

അതേസമയം, ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സാധിച്ചില്ല. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് രണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഇനിയും സമയം തേടുമെന്നും വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: CPI and RJD says Government must discuss with Asha Workers

dot image
To advertise here,contact us
dot image