'മാധ്യമങ്ങളിലൂടെ അവഹേളിച്ചു'; ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം

dot image

കൊച്ചി: നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. മാധ്യമങ്ങളിലൂടെ ജയന്‍ ചേര്‍ത്തല അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സംഘടനയുടെ സല്‍പ്പേരിന് ജയന്‍ ചേര്‍ത്തല കളങ്കം വരുത്തിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ഇല്ലാത്ത ആേേരാപണങ്ങളാണ് ജയന്‍ ചേര്‍ത്തല ഉന്നയിച്ചത്. മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിരാകരിച്ചുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മാധ്യമങ്ങളെ കണ്ട ജയന്‍ ചേര്‍ത്തല, അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശത്ത് നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയില്‍ നിന്ന് നിര്‍മാതാക്കളുടെ സംഘടന ഒരു കോടി രൂപ വാങ്ങിയെന്ന് ജയന്‍ ചേര്‍ത്തല ആരോപിച്ചിരുന്നു. ഇതിന് പുറമേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരസംഘടനകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ജയന്‍ ചേര്‍ത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പ്രൊഡ്യൂസേഴ്‌സ് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയന്‍ ചേര്‍ത്തല അതിന് തയ്യാറായില്ല. ഇതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.

Content Highlights- producers association filed complaint against actor jayan cherthala

dot image
To advertise here,contact us
dot image