താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ

നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായിരുന്നു മര്‍ദനമേറ്റത്

dot image

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപംവെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: CCTV footage of plus two students attacks towards plus one student in Nadapuram

dot image
To advertise here,contact us
dot image