പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് കത്തികുത്ത്; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

നേരത്തെ സ്‌കൂളിൽ നിന്നും പുറത്താക്കിയ പരീക്ഷ എഴുതാൻ വേണ്ടി മാത്രം അനുവാദം ലഭിച്ച വിദ്യാർത്ഥിയാണ് മറ്റ് കുട്ടികളെ കുത്തിപരിക്കേൽപ്പിച്ചത്

dot image

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പത്താംക്ലാസ് വിദ്യാർത്ഥികൾ. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം - ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമിച്ചത്.

ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാൻ വേണ്ടി മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പത്താം ക്ലാസിലെ മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Class 10 students who had come to write exams clashed and stabbed each other; three children were stabbed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us