'സമരത്തോടും സമരക്കാരോടും വിയോജിപ്പ് ഇല്ല, പ്രശനം പരിഹരിക്കേണ്ടത് കേന്ദ്രം'; ആശ സമരത്തില്‍ എകെ ബാലൻ

നിർമ്മല സീതാരാമന്‍റെ മനസ്സ് നിർമ്മലമാണെന്നാണ് കരുതിയതെന്നും എ കെ ബാലൻ

dot image

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ. സമരത്തെ സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ആശമാർ ഉന്നയിച്ച ആവശ്യത്തിന് തങ്ങൾ പിന്തുണ നൽകുന്നുണ്ടെന്നും എകെ ബാലൻ ഡൽഹിയിൽ പറഞ്ഞു. എന്നാല്‍ ആശമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും എ കെ ബാലൻ പ്രതികരിച്ചു.

സമരത്തിനോടും, സമരക്കാരോടും വിയോജിപ്പ് ഇല്ല. നിർമ്മല സീതാരാമന്‍റെ മനസ്സ് നിർമ്മലമാണെന്നാണ് കരുതിയതെന്നും എ കെ ബാലൻ പറഞ്ഞു.

ആശമാരുടെ സമരം ആരംഭിച്ചിട്ട് ഇന്നേത്ത് 41 ദിവസം ആയിരിക്കുകയാണ്. സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവർ നിരാഹാരവും ഇരിക്കുന്നുണ്ട്. കഴിഞ്ഞ ​ദിവസം വൈകിട്ട് ആശാപ്രവർത്തകയായ ഷീജയ്ക്ക് നിരാഹാര സമരത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു ആശാപ്രവർത്തകയായ ശോഭ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു. ആശാപ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.

Content Highlights :'We will support the demand raised by the Asha's'; AK Balan says it is up to the Centre to resolve the issue

dot image
To advertise here,contact us
dot image