കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപം; അന്വേഷണം ആരംഭിച്ച് പൊലീസ്

മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഫാർമസിസ്റ്റിന്റെ കുടുംബം പരാതി നൽകി

dot image

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ജില്ലാ ജയിലിലെ ഡോക്ടർ ബെൽന മാർഗരറ്റ് ആണ് ഫാർമസിസ്റ്റായ യുവതിക്ക് നേരെ ഗുരുതര ജാതി അധിക്ഷേപം നടത്തിയത്. ഡോക്ടർ ഉപയോഗിച്ച ടോയ്‌ലറ്റ് വൃത്തിയാക്കിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഫാർമസിസ്റ്റിന്റെ കുടുംബം പരാതി നൽകി. സംഭവത്തില്‍ സർക്കാർ ഇടപെടൽ നടത്തുമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ. ബെല്‍ന മാർഗരറ്റിൽ നിന്ന് ഫാർമസിസ്റ്റിന് നേരിടേണ്ടിവന്നത് ഗുരുതര ജാതി അധിക്ഷേപമായിരുന്നു. ഡോക്ടർ ഉപയോഗിച്ച ടോയ്‌ലറ്റിൽ വെള്ളം ഒഴിക്കേണ്ടത് ഫാർമസിസ്റ്റ് ആണെന്നും ജാതിപ്പേര് വിളിച്ചും പാടത്ത് പണിക്കു പോകാൻ പറഞ്ഞും ജയിലിലെ മെഡിക്കൽ ഓഫീസർ അവഹേളിച്ചു. ഇതിന് പുറമേ ഡോക്ടർക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിൾ തുടയ്ക്കാനുമെല്ലാം യുവതിയെ നിയോഗിച്ചതായും പരാതിയിൽ ഉണ്ട്. ഒരേ ക്യാബിനിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച് ഡോക്ടർ സീലിം​ഗ് വെച്ച് വേർതിരിച്ച് മറ്റൊരു ക്യാബിനിലേക്ക് മാറ്റിയതായും ഫാർമസിസ്റ്റ് ആരോപിക്കുന്നു. ജാതിപ്പേര് വിളിച്ച് നിരന്തരം തന്നെ കളിയാക്കുമായിരുന്നു എന്നും പറയപ്പെടുന്നു. താൻ അനുഭവിച്ച പീഡനങ്ങൾ ചൂണ്ടിക്കാട്ടി യുവതി ജയിൽ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ ഫാർമസിസ്റ്റിന് മാനസികരോ​ഗമുണ്ടെന്നായിരുന്നു ഡോക്ടർ ബെൽന പറഞ്ഞത്.

ജാതി അധിക്ഷേപം പരിധിവിട്ടപ്പോഴായിരുന്നു ജയിൽ സൂപ്രണ്ടിന് പരാതി നൽകിയത്. അതോടെ വാഹനമിടിച്ച് കൊല്ലുമെന്നും ഡോ.ബെൽന ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.

Content Highlights :Caste abuse in Kakkanad district jail; Police launch investigation

dot image
To advertise here,contact us
dot image