
പാലക്കാട്: കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാനും ബിജെപി നേതാവുമായ ഇ ശ്രീധരന്‍. കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടാമെയന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
'പ്രൊപ്പോസലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മുഖ്യമന്ത്രിയുമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനത് ബോധ്യമായി. അതുമായി മുന്നോട്ട് പോകാനുള്ള ആലോചനയാണ് നടക്കുന്നത്. കെ റെയിലിനേക്കാള്‍ ഉപകാരമുള്ളതാണ് ബദല്‍. നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം', ഇ ശ്രീധരന്‍ പറഞ്ഞു.
താന്‍ നല്‍കിയ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായിട്ടല്ല വരികയെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായിട്ടേ നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എങ്കിലേ ഫണ്ട് വരുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു. കെ റെയില്‍ നടക്കില്ലെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
'കെ റെയിലിന് രാഷ്ട്രീയ കുഴപ്പം മാത്രമല്ല, സാമ്പത്തിക പ്രശ്‌നവുമുണ്ട്. രണ്ട് പദ്ധതികള്‍ നടന്നാല്‍ നാട്ടുകാര്‍ക്കും വിഷമം വരും. പുതിയ പ്രൊപ്പോസലില്‍ നാട്ടുകാര്‍ക്കും ഒരു പ്രശ്‌നവും വരില്ല', ഇ ശ്രീധരന്‍ പറഞ്ഞു.
Content Highlights: Metro Man E Sreedharan says K Rail will not come to Kerala