തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; മൂന്ന് പേർ കസ്റ്റഡിയിൽ

ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്

dot image

തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരിൽ ക്വട്ടേഷൻ സംഘാംഗങ്ങളും ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ വ്യാഴാഴ്ച മുതലാണ് കാണാതെയാവുന്നത്. അതിന് ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോ​ഗമിക്കവെയാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് സംശയാസ്പദമായി പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാണാതായ ബിജുവിന്‍റെ തിരോധാനം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്.

Content Highlights: Thodupuzha native biju joseph suspected to be murder three people in police custody

dot image
To advertise here,contact us
dot image