കട്ടൻ ചായയാണെന്ന് പറഞ്ഞ് പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ചു; യുവതി അറസ്റ്റിൽ

മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞാണ് അവശനായി വീട്ടിലെത്തുന്നത്

dot image

പീരുമേട്: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപെരിയാ‌ർ മ്ലാമല സ്വദേശി പ്രിയങ്കയാണ്(32) അറസ്റ്റിലായത്. കുട്ടിയെ കട്ടൻ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞാണ് അവശനായി വീട്ടിലെത്തുന്നത്. കുട്ടിയുടെ അവസ്ഥ കണ്ട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയതാണെന്ന് മനസ്സിലാക്കിയത്.

പിന്നാലെ വീട്ടുകാ‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Content Highlights- Woman arrested for making 12-year-old drink alcohol by telling him it was black tea

dot image
To advertise here,contact us
dot image