വാഹനങ്ങളുടെ ഹരിത നികുതി; കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങൾ വർധിക്കുമ്പോഴും വാഹനങ്ങൾ പൊളിക്കാനുള്ള നിയമം പ്രാവർത്തികമായിട്ടില്ല

dot image

കണ്ണൂർ: പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ഏർപ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. ഇനി ചില കണക്കുകൾ പരിശോധിച്ചാൽ 2016- 2017 മെയ് മുതൽ 2024- 2025 വരെ സർക്കാർ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 മുതലാണ് നികുതി 10 കോടി കടന്നത്. 2021- 2022ൽ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാൽ 2022- 23ൽ അത് 21.22 കോടിയായി ഉയർന്നു. 2023- 24ൽ 22.40 കോടി പിരിച്ചു. 2024- 25ൽ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിലാണ് ഇതുള്ളത്.15 വർഷം പഴക്കമുള്ള കാറുകൾക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വർഷം പഴക്കമുള്ള പൊതു​ഗതാ​ഗത വാഹനങ്ങൾക്ക് തുടർന്ന് വരുന്ന ഓരോ വർഷവും 300 രൂപ (ലൈറ്റ് മോട്ടോർ വെഹിക്കിൾ), 450 രൂപ(മീഡിയം), 600 രൂപ (ഹെവി) അടയ്ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസൽ ട്രോൻസ്പോർട്ട് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ലൈറ്റ് മോട്ടോർ വെഹിക്കിൾ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികൾക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നൽകണം. 2022 മുതലാണ് പുതിയ ഡീസൽ വണ്ടികൾ ഹരിത നികുതി ഏർപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തുന്നത്. എന്നാൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ വർധിക്കുമ്പോഴും വാഹനങ്ങൾ പൊളിക്കാനുള്ള നിയമം പ്രാവർത്തികമായിട്ടില്ല.

Content Highlights :Green tax on vehicles; Kerala earns over Rs 100 crore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us