പുലർച്ചെ മദ്യം ചോദിച്ച് ബാറിലെത്തി; കടയടച്ചെന്ന് പറഞ്ഞ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ച് യുവാക്കൾ

രാത്രിയായാൽ എന്താ കുഴപ്പമെന്ന് ആക്രോശിച്ചുകൊണ്ട് മൂന്നം​ഗസംഘം സെക്യൂരിറ്റിയോട് മദ്യം തരാൻ ആവശ്യപ്പെടുകയായിരുന്നു

dot image

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്ത് മദ്യം നൽകാത്തതിന്റെ പേരിൽ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ച് യുവാക്കൾ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ വിമൽ, അമ്പു, നേമം എസ്റ്റ്റ്റേറ്റ് വാർഡിലെ അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ ബാറടച്ച ശേഷം പുലർച്ചെ രണ്ടരയോടെയാണ് പ്രതികൾ എത്തിയത്. എന്താണ് രാത്രി വരുന്നതെന്ന് ചോദിച്ച് സെക്യൂരിറ്റി ഇവരെ തടയാൻ ശ്രമിക്കുകയായിരുന്നു. രാത്രിയായാൽ എന്താ കുഴപ്പമെന്ന് ആക്രോശിച്ചുകൊണ്ട് മൂന്നം​ഗസംഘം സെക്യൂരിറ്റിയോട് മദ്യം തരാൻ ആവശ്യപ്പെടുകയായിരുന്നു. ബാർ അടച്ചിട്ട് മണിക്കൂറുകളായെന്നും ഇനി മദ്യം നൽകാൻ കഴിയില്ലെന്നും സെക്യൂരിറ്റി മറുപടി നൽകി.

എന്നാൽ വീണ്ടും മദ്യം ആവശ്യപ്പെട്ട പ്രതികൾ സെക്യൂരിറ്റിയായ മൈദീനെ മർദ്ദിക്കുകയായിരുന്നു. പിന്നീട് നിലത്ത് കിടന്ന തടിയെടുത്ത് സെക്യൂരിയുടെ തലയടിച്ച് പൊട്ടിക്കുകയായിരുന്നു. അക്രമികളെ തിരുവല്ലം പൊലീസ് പിടികൂടി.

Content highlights : 3 youths arrested for attacking security at bar

dot image
To advertise here,contact us
dot image