
പാലക്കാട്: രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എന്താണെന്ന് എല്ലാവർക്കും അറിയാം. ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് എന്നും അദ്ദേഹം വിമർശിച്ചു.
അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. തുടർന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ച രാജീവ് ചന്ദ്രശേഖറിനെ ബിജെപി ഔദ്യോഗികമായി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights :Binoy Vishwam: BJP will not be saved in Kerala even if anyone comes, not Rajiv