ആറളം ഫാമിലെ വന്യജീവി ആക്രമണം: നടപടികൾ സ്വീകരിച്ചില്ല, നിർദേശങ്ങൾ പാലിച്ചില്ല; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി

dot image

കണ്ണൂര്‍: ആറളം ഫാമിലെ വന്യജീവി ആക്രമണത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. കഴിഞ്ഞ 2 തവണയായി തങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും തന്നെ പാലിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ല. ഹ്രസ്വകാലദീര്‍ഘകാല കര്‍മ പദ്ധതി എന്താണെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു. അതേസമയം ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്‍പ്പെടുത്തി വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്ന് കോടതി തിരിച്ചു ചോദിച്ചു. നടപടികള്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെറുതെ പറഞ്ഞാല്‍ പോരെന്നും അക്കാര്യങ്ങള്‍ രേഖാമൂലം ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Content Highlights: Kerala High Court Criticize government on Aralam wild animal attack

dot image
To advertise here,contact us
dot image