ലഹരി മരുന്നിനായി വ്യാജകുറിപ്പടി ഉണ്ടാക്കിയ സംഭവം; ശക്തമായ നടപടിയുണ്ടാകുമെന്ന് വൈഭവ് സക്സേന റിപ്പോർട്ടറിനോട്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത് എന്നും പൊലീസ്

dot image

കൊച്ചി: ലഹരി മരുന്നിനായി വ്യാജകുറിപ്പടി ഉണ്ടാക്കിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് റൂറൽ എസ് പി ഡോക്ടർ വൈഭവ് സക്സേന റിപ്പോർട്ടറിനോട് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുകയും, രണ്ട് പേരെ പിടികൂടുകയും ചെയ്തത്.ചില മെഡിക്കൽ ഷോപ്പിലുള്ളവർ നിയമം പാലിക്കുന്നില്ലെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതാണ്. അതിൽ തന്നെ കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്നവരും ഉണ്ട്. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും വൈഭവ് സക്സേന വ്യക്തമാക്കി. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകളാണ് വാങ്ങിയത്.

ഇത്തരം മരുന്നുകൾ അമിത ആസക്തി ഉണ്ടാക്കുന്ന മരുന്നുകളാണെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ പറവൂരിൽ ഇന്നലെ രണ്ടുപേർ ഇത്തരം കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.ഇത്തരത്തിൽ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പൊലീസിനെ വിവരം അറിയിക്കണം എന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു,.

ഇന്നലെയാണ് ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തിൽ വടക്കൻ പറവൂരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പറവൂർ സ്വദേശിയായ നിക്സൻ ദേവസ്യ, സനൂപ് വിജയൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡോക്ടറുടെ വ്യാജ കുറിപ്പടിയും സീലും പിടിച്ചെടുത്തിരുന്നു. സ്വയം ഉപയോ​ഗിക്കാനും വിൽപനക്കും വേണ്ടിയാണ് ഇവർ മരുന്ന് വാങ്ങിക്കൂട്ടിയതെന്നാണ് പൊലീസ് പറഞ്ഞത്.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇവർ വിൽപ്പന നടത്തി വന്നിരുന്നു. ലഹരി ഉത്പന്നങ്ങൾ ലഭിക്കാതെ വന്നത്തോടെയാണ് നൈട്രോസെപാം ഗുളികകൾ വാങ്ങി ഇവർ വിൽപ്പന നടത്തിയത്.

Content Highlights :Police say strong action will be taken against fake prescription for narcotics

dot image
To advertise here,contact us
dot image