ഗുരുസൂക്തം ഫേസ്ബുക്കിൽ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം എസ്എൻഡിപി പിന്തുണ?

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചത്

dot image

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ. ഗുരുസൂക്തമാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിരിക്കുന്നത്. ''വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക", എന്ന വാചകമാണ് പങ്കുവച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് എസ്എൻഡിപി പിന്തുണ നിർണായകമായ സാഹചര്യത്തിലാണ് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചത്. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനമൊഴിയും. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

കഴിഞ്ഞ അഞ്ചുവർഷം താൻ കഠിനാധ്വാനം ചെയ്തു. അഞ്ചുവർഷം കഴിഞ്ഞ് ആരും അധ്യക്ഷ പദവിയിൽ തുടരില്ല. അഞ്ചുവർഷം പൂർത്തിയാക്കിയ എല്ലാവരും പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് എന്തും പറയാമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Content Highlights: rajeev chandrasekhar shared facebook post with gurusukta

dot image
To advertise here,contact us
dot image