കടുവയെ വെടിവെച്ചു കൊന്നു, ശേഷം നഖവും മാംസവും ശേഖരിച്ച് ഒളിവിൽ പോയി, രണ്ട് മാസങ്ങൾക്ക് ശേഷം കീഴടങ്ങൽ

ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

dot image

പാലക്കാട്: കടുവയെ വെടി വെച്ച് കൊന്ന സംഭവത്തിൽ പ്രതികൾ കീഴടങ്ങി. പാലക്കാട് ശിരുവാണിയിലാണ് സംഭവം. കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച ശേഷം ഒളിവിൽ പോയ പ്രതികളാണ് കീഴടങ്ങിയത്. കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളും മണ്ണാര്‍ക്കാട് വനംവകുപ്പിന് മുന്നിലാണ് കീഴടങ്ങിയത്. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Content Highlights- Tiger shot dead, then went into hiding after collecting claws and meat, surrendering two months later

dot image
To advertise here,contact us
dot image