ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം

dot image

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ചിന്നക്കനാലിൽ ചക്കക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.

ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു.

കാട്ടാന ആക്രമണ സമയം വീട്ടിൽ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്. നിലവിൽ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Content Highlights :Another wild elephant attack in Chinnakanal, Idukki

dot image
To advertise here,contact us
dot image