പാഠപുസ്തക വിതരണം; കേരളത്തിലെ വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും കൂടുതൽ മികവിലേയ്ക്ക് വളരുന്നു: മുഖ്യമന്ത്രി

'ചരിത്രത്തിലാദ്യമായി ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപു തന്നെ പത്താം ക്ലാസിലെ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സ്ഥിതിയിലേയ്ക്ക് പൊതുവിദ്യാഭ്യാസ മേഖല മാറി'

dot image

തിരുവനന്തപുരം: സർക്കാരും ജനങ്ങളും കൈകോർത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് പാഠപുസ്തക വിതരണം നേരത്തെ നടത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഇന്ന് നിർവഹിച്ചുവെന്നും കൂടുതൽ മികവിലേയ്ക്ക് കേരളത്തിന്റെ വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും വളരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ പൊതുവിദ്യാഭ്യാസം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ സമയത്തിന് ലഭ്യമാകാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയും അന്നുണ്ടായിരുന്നു. പിന്നീടുണ്ടായ വിദ്യാഭ്യാസമേഖയുടെ മുന്നേറ്റത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ കൃത്യമായി ലഭ്യമാകാൻ തുടങ്ങി. ഇപ്പോൾ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപു തന്നെ പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങൾ വിതരണം ചെയ്യുന്ന അഭിമാനകരമായ സ്ഥിതിയിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്
കേരളത്തിലെ പൊതുവിദ്യാഭ്യാസം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് 2016-ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുന്നത്. പാഠപുസ്തകങ്ങൾ സമയത്തിന് ലഭ്യമാകാതെ വിദ്യാർഥികൾ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയും അന്നുണ്ടായിരുന്നു. പിന്നീടുണ്ടായ വിദ്യാഭ്യാസമേഖയുടെ മുന്നേറ്റത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ കൃത്യമായി ലഭ്യമാകാൻ തുടങ്ങി. ഇപ്പോൾ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസിലെ വാർഷിക പരീക്ഷ കഴിയുന്നതിനു മുൻപു തന്നെ പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങൾ വിതരണം ചെയ്യുന്ന അഭിമാനകരമായ സ്ഥിതിയിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നു. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോത്ഘാടനവും ഇന്നു നിർവഹിച്ചു. കൂടുതൽ മികവിലേയ്ക്ക് കേരളത്തിന്റെ വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും വളരുകയാണ്. സർക്കാരും ജനങ്ങളും കൈകോർത്തു നടത്തിയ പരിശ്രമങ്ങളുടെ ഫലമാണീ നേട്ടം. അഭിമാനപൂർവ്വം നമുക്ക് മുന്നോട്ടു പോകാം.

Content Highlights: pinarayi vijayan about Textbook distribution

dot image
To advertise here,contact us
dot image