
പാലക്കാട്: ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തു.
കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു പ്രവർത്തകരായ സൂരജ്,റഹൂഫ്, അഭിനേഷ് എന്നിവരെയാണ് കോളേജ് കൗൺസിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നാല് കെഎസ് യു പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോളേജിലെ രണ്ടാംവർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ സാമൂഹ്യ മാധ്യമത്തിൽ കമന്റിട്ട പേരിൽ കെഎസ്‌യു പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അക്രമത്തിൽ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു.കാര്‍ത്തിക്കിനെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും മരത്തടി കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Content Highlights :student-clash-at-ottapalam-nss-college-four-ksu-activists-suspended