
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കലൂര്‍ പി എം എല്‍ എ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തേ കെ ബാബുവിന്റെ പേരിലുള്ള 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.
2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മന്ത്രിയായിരുന്ന കാലയളവില്‍ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെച്ചായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ 25.82 ലക്ഷം രൂപ സമ്പാദിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ വിളിച്ചുവരുത്തി ഇ ഡി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് 25.82 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇ ഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights- ED submit chargesheet against k babu on disproportionate assets case